
കൊച്ചി : യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക എന്നത് ഒരു പൗരന്റെ അവകാശമാണെന്നും, വോട്ട് രേഖപ്പെടുത്താൻ അനുവദിക്കണമെന്നുമാണ് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്.
അതിനിടെ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ട് പോലീസ് ഹർജി നൽകിയിട്ടുണ്ട്. അപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരിഗണിക്കും.