
തിരുവനന്തപുരം : കേരളത്തെ തകർത്ത മഹാപ്രളയം മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണെന്ന് കെസി വേണുഗോപാൽ. പ്രളയമുണ്ടാക്കാൻ അണക്കെട്ടുകൾ അടച്ചിട്ടെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ഇതിന് പിന്നിൽ പ്രവർത്തിച്ചവർ മറുപടി പറയേണ്ടി വരുമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാലുടൻ ഇതിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാൻ ബിജെപി നടത്തുന്ന വിഭജന രാഷ്ട്രീയത്തിന് സിപിഎം കൂട്ടുനിൽക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും നടത്തുന്ന വർഗീയ പ്രസ്താവനകളുടെ ഉറവിടം ഒന്നാണെന്നും വേണുഗോപാൽ ആരോപിച്ചു.
വടക്കേ ഇന്ത്യയിൽ ബിജെപി പയറ്റിത്തെളിഞ്ഞ വർഗീയ വിഭജന തന്ത്രം കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്നെ നടപ്പിലാക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. കേരള സ്റ്റോറി പോലുള്ള സിനിമകളെ തള്ളിക്കളഞ്ഞവരാണ് മലയാളി എന്നും ഈ ഗൂഢനീക്കങ്ങൾക്ക് വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.