Banner Ads

വൈക്കത്ത് സിപിഐ ഓഫീസിനുള്ളിൽ കർഷകൻ; ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം : വൈക്കം തലയാഴത്ത് കർഷകനെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശി ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ നേതാക്കളുമായുണ്ടായ തർക്കവും മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

ഉപജീവനമാർഗം സിപിഐ ജില്ലാ നേതാക്കൾ ചേർന്ന് നശിപ്പിച്ചുവെന്ന് ചെല്ലപ്പൻ നേരത്തെ പരാതിപ്പെട്ടിരുന്നു. നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച്‌ മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.