
ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കാൾ കേരളത്തിന്റെ കായൽ സൗന്ദര്യമാണ് അന്താരാഷ്ട്ര തലത്തിൽ പ്രൊമോട്ട് ചെയ്യേണ്ടതെന്ന് വിദേശ സഞ്ചാരിയും ഇൻഫ്ലുവൻസറുമായ ജാക്ക് ഹീറ്റൺ. ഉത്തരേന്ത്യയിലെ തിരക്കേറിയ നഗരക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി കേരളം നൽകുന്ന ശാന്തതയും പ്രകൃതിഭംഗിയും ലോകം അറിയേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ വൈറൽ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിലെത്തിക്കാൻ കേരളത്തിന് കഴിയുമെന്ന് ജാക്ക് അടിവരയിട്ടു പറയുന്നു.