
പാലക്കാട്: പട്ടാമ്പി കൊപ്പത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. ലക്ഷകണക്കിന് രൂപയുടെ വൈദ്യുതി കേബിളുകൾ നഷ്ടമായി. കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചു.തൃത്താലകൊപ്പം കോലോത്ത് പറമ്പിൽ നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. തൃത്താലകൊപ്പത്തുളള തറവാട്ടിനോട് ചേർന്നാണ് നവാസ് പുതിയ വീട് നിർമിക്കുന്നത്. വീടിന്റെ വൈദ്യുതികരണത്തിനായി രണ്ട് ലക്ഷത്തോളം രൂപയുടെ വൈദ്യുതി കേബിളുകളാണ് ഉപയോഗിച്ചിരുന്നത്.
ഇതിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് മോഷണം നടന്നിരിക്കുന്നത്. കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ രണ്ട് ദിവസം മുൻപ് പൂർത്തിയായിരുന്നു. തുടർ പ്രവർത്തനങ്ങൾക്ക് തൊഴിലാളികൾ എത്തിയപ്പോഴാണ് സ്ഥാപിച്ച കേബിളുകളിൽ പകുതിയോളം മുറിച്ച് കൊണ്ടുപോയ നിലയിൽ കാണപ്പെട്ടത്. തുടർന്ന് വീട്ടുകാർ കൊപ്പം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.