
കണ്ണൂർ : കണ്ണൂർ താഴെ ചൊവ്വയിൽ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ മാർക്ക് പ്രവർത്തകർ പിടികൂടി. പള്ളിപ്പൊയിൽ സ്വദേശി മനോജിന്റെ കാറിലാണ് പാമ്പ് കയറിയത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കാർ നിർത്തി ഉടമ ചായ കുടിക്കാൻ പോയ സമയത്താണ് സമീപത്തെ ചതുപ്പിൽ നിന്നെത്തിയ പാമ്പ് ടയറിലൂടെ ഇഴഞ്ഞ് ഉള്ളിൽ കയറിയത്.
വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് റെസ്ക്യൂവർ ജിഷ്ണു പനങ്കാവും സനലും ചേർന്ന് കാറിന്റെ പിൻവശത്തെ ടയർ ഊരിമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. ജിഷ്ണു പനങ്കാവിന്റെ നേതൃത്വത്തിൽ അരമണിക്കൂറോളം നീണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൂർഖനെ കുപ്പിയിലാക്കിയത്. പിടികൂടിയ മൂർഖനെ പിന്നീട് സുരക്ഷിതമായി ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു.