Banner Ads

വണ്ടൂരിൽ ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റശ്രമം; തടയാൻ ശ്രമിച്ച ഗൺമാന് മർദ്ദനമേറ്റു

വണ്ടൂർ : യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലെത്തിയ ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റശ്രമം. വണ്ടൂർ ചെള്ളിത്തോടിൽ വെച്ച് രാത്രിയോടെയായിരുന്നു സംഭവം. ഗതാഗതക്കുരുക്കിനിടെ എംപിയുടെ കാർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘം വാഹനം തടയുകയും അസഭ്യം പറയുകയുമായിരുന്നു.

തരൂരിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാന് മർദ്ദനമേറ്റു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.