
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഇരുവരുടെയും സന്ദർശനത്തോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്.എൻഡിഎയുടെ പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് എത്തുന്നത്.
വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം കിള്ളിപ്പാലം മുതൽ കരമന വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ.തിരുവല്ലയിലെ പൊതുപരിപാടിയിലും അദ്ദേഹം സംസാരിക്കും.ശബരിമല സ്വർണ്ണക്കൊള്ള, എഫ്സിആർഎ (FCRA) നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയിൽ പ്രധാനമന്ത്രി എന്ത് നിലപാട് സ്വീകരിക്കും എന്നതിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി എത്തുന്ന അതേദിവസം തന്നെ യുഡിഎഫിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും കേരളത്തിൽ സജീവമാകും.രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹം ആദ്യം ആലപ്പുഴയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.ആകെ മൂന്ന് ജില്ലകളിലായി നാല് പ്രധാന പരിപാടികളിലാണ് അദ്ദേഹം ഇന്ന് സംസാരിക്കുന്നത്.