Banner Ads

“എന്റെ രാഷ്ട്രീയം എന്റെ വ്യക്തിപരമായ കാര്യം!” പ്രിയങ്കയുടെ കുറിക്ക് കൊള്ളുന്ന മറുപടി!

കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുപരിപാടിയിൽ സാന്നിധ്യമറിയിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ തൻ്റെ നിലപാട് വ്യക്തമാക്കി നടി പ്രിയങ്ക. “ഇതൊരു കല്യാണമൊന്നുമല്ലല്ലോ ക്ഷണിക്കാൻ” എന്ന് പരിഹസിച്ച താരം, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നേരിൽ കാണുക എന്നത് ഒരു പൗര എന്ന നിലയിലുള്ള തന്റെ താൽപ്പര്യമാണെന്ന് തുറന്നടിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സൈബർ ആക്രമണങ്ങൾ കൊണ്ട് തന്റെ നിലപാടുകൾ മാറ്റാൻ കഴിയില്ലെന്നും വ്യക്തമാക്കിയ പ്രിയങ്ക, വിമർശകർക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ്.