
ഇടുക്കി: അടിമാലിയില്‍ കോയിക്കകുടി സിറ്റി ചിന്നപ്പാറക്കുടി റോഡില്‍ വാഹനാപകടം.നിയന്ത്രണം നഷ്ടപ്പെട്ട്് ജീപ്പ് പിറകോട്ടുരുണ്ട് റോഡില്‍ തന്നെ മറിഞ്ഞാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.അടിമാലിയില്‍ നിന്നും കുരിശുമല കയറ്റത്തിനായി പോയ സംഘത്തില്‍പ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.അടിമാലിയില്‍ കോയിക്കകുടി സിറ്റി ചിന്നപ്പാറക്കുടി റോഡില്‍ വച്ചാണ് ജീപ്പപകടത്തില്‍പെട്ടത്.അടിമാലിയില്‍ നിന്നും കുരിശുമല കയറ്റത്തിനായി പോയ സംഘത്തില്‍പ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്.പ്രാര്‍ത്ഥന ഗാനത്തിനുള്ള ക്രമീകരണങ്ങളുമായി ജീപ്പ് മുമ്പില്‍ സഞ്ചരിക്കുകയായിരുന്നു.പിന്നാലെ വിശ്വാസികളും കുരിശുമല കയറ്റത്തില്‍ പങ്കെടുത്തിരുന്നു.അപ്രതീക്ഷിതമായി ജീപ്പിന്റെ നിയന്ത്രണം നഷ്ടമാകുകയും പിറകോട്ടുരുളുകയും ചെയ്തു.
പിറകോട്ടുരുണ്ട ജീപ്പ് റോഡില്‍ തന്നെ മറിഞ്ഞു.അപകടം നടന്ന ഉടന്‍ കുരിശുമല കയറ്റത്തില്‍ പങ്കെടുത്തിരുന്നവര്‍ ചേര്‍ന്ന് വാഹനമുയര്‍ത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും അടിമാലിയിലെ വിവിധ ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.വാഹനം റോഡില്‍ നിന്നും താഴ്ച്ചയിലേക്ക് പതിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.അപകടത്തില്‍ ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചു.പ്രദേശവാസികള്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ട ജീപ്പ് പിന്നീട് സ്ഥലത്ത് നിന്നും നീക്കി.