Banner Ads

ഇരുളിന്റെ മറവിൽ ബോർഡ് മോഷണം; മുഴപ്പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡ് കവർന്നു.

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദിൻ്റെ പ്രചാരണ ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന് പരാതി. സിപിഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് സിസി ടി.വി വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്.ചക്കരക്കൽ മുഴപ്പാല അനേനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്.

ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൽ റഷീദ് പറയുന്നു. ഇത് കൊണ്ടൊന്നും പിണറായി വിജയൻ തോൽവി നിന്നും രക്ഷപ്പെടുമെന്ന് കരുതേണ്ട. കേരളത്തിൽ ആദ്യം യുഡിഎഫ് ജയിക്കുന്ന മണ്ഡലം ധർമടമായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതികേട്‌ കാണിക്കുകയാണെന്നുംജനങ്ങൾ പ്രതികരിക്കുമെന്നും വി പി അബ്ദുൽ റഷീദ് പറഞ്ഞു.

നേരത്തെ ഇതിനടുത്തെ പ്രദേശമായ മുഴപ്പാല കൈതപ്രത്ത് തെരഞ്ഞെടുപ്പ് സ്വീകരണം കഴിഞ്ഞു മടങ്ങുകയായിരുന്ന തൻ്റെ വഴി തടഞ്ഞുവെന്ന പരാതിയുമായും വി പി അബ്ദുള്‍ റഷീദ് രംഗത്തുവന്നിരുന്നു. മുഴപ്പാലയിൽ വെച്ച് വാഹനം തടഞ്ഞുവെച്ചു എന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിക്ക് നേരെ കൊലവിളി നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. സിപിഐഎം പ്രവര്‍ത്തകനാണ് വാഹനം തടഞ്ഞതെന്നും ആരോപണമുണ്ടായിരുന്നു.