
തിരുവനന്തപുരം:ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മകൾ പുതുക്കി ക്രൈസ്തവ ലോകം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും നടക്കും. തിരുവനന്തപുരം പാളയത്ത് രാവിലെ 6:30-ന് നടക്കുന്ന സംയുക്ത കുരിശിന്റെ വഴിക്ക് കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ബിഷപ്പ് തോമസ് തറയിൽ എന്നിവർ നേതൃത്വം നൽകും.
സെന്റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും, പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നടക്കുന്ന ചടങ്ങുകൾക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും മുഖ്യകാർമ്മികത്വം വഹിക്കും.