
തിരുവനന്തപുരം : തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാർ തമ്മിൽ സംഘർഷം. മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖിനാണ് മർദ്ദനമേറ്റത്. പോലീസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ എന്ന പോലീസുകാരനെതിരെ വിശാഖ് പരാതി നൽകി. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരണിന്റെ അമ്മയുടെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വിശാഖ് ഈ കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.