
തിരുവനന്തപുരം : കേരളത്തിലെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കുമെന്നതാണ് ഇതിലെ ഏറ്റവും ആകർഷകമായ വാഗ്ദാനം.
യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ പലിശരഹിത വായ്പകൾ ലഭ്യമാക്കും. തൊഴിൽ മേഖലയിൽ 50 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും. കേന്ദ്രം എയിംസ് അനുവദിച്ചില്ലെങ്കിൽ അതിനേക്കാൾ മികച്ച അന്താരാഷ്ട്ര മെഡിക്കൽ ഗവേഷണ ആശുപത്രി കേരളം സ്വന്തം നിലയിൽ സ്ഥാപിക്കും.