Banner Ads

വർഗീയത ആയുധമാക്കി സിപിഎം; പേരാമ്പ്രയിലെ പ്രചാരണം മതേതര കേരളത്തിന് അപമാനമെന്ന് കെസി വേണുഗോപാൽ

കോഴിക്കോട് : പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ സിപിഎം വർഗീയത പ്രചരിപ്പിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പരാജയഭീതി പൂണ്ട സിപിഎം തീവ്ര വർഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.

മുൻപ് വടകരയിൽ ഷാഫി പറമ്പിലിനെതിരെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിന്റെ മറ്റൊരു പതിപ്പാണ് പേരാമ്പ്രയിൽ നടക്കുന്നത്. ബിജെപിയുമായും തീവ്ര സംഘടനകളുമായും ചേർന്ന് മതസ്പർദ്ധ വളർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധവും ക്രിമിനൽ കുറ്റവുമാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്ന സിപിഎമ്മിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു.