
കണ്ണൂർ: ഏഴു മാസം മുൻപ് ഉദ്ഘാടനം ചെയ്ത കണ്ണൂർ ജില്ലാ ആശുപത്രി സ്പെഷ്യാലിറ്റി ബ്ളോക്കിൽ പൈപ്പ് പൊട്ടിയതു കാരണം രോഗികൾ വലഞ്ഞു. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. നാലാം നിലയിൽ നിന്നും ഫയർ എസ്ക്യൂ വിൻ്റെ പൈപ് പൊട്ടി വെള്ളം താഴേക്ക് പതിക്കുകയായിരുന്നു ഇതു കാരണം വരാന്തയിലും കോവണിയിലും വെള്ളക്കെട്ടുണ്ടായി.
ഷോർട്ട് ക്യൂട്ട് ഉണ്ടാകുമെന്ന ആശങ്കകാരണം ലിഫ്റ്റ് ഓഫാക്കിയതു കാരണം അഞ്ചോളം ഡയാലിസ സ് രോഗികൾക്ക് താഴെയിറങ്ങാനായില്ല. വൈകിട്ട് വരെ ജലപാനമില്ലാതെ ഇവർക്ക് മൂന്നാം നിലയിൽ കഴിയേണ്ടി വന്നു. ഒടുവിൽ വൈകിട്ട്അഞ്ചു മണിയോടെ വാഹന ഡ്രൈവർമാരും അവിടെയുണ്ടായിരുന്നവരും കസേര ഉപയോഗിച്ചാണ് ഇവരെ സ്റ്റെപ്പ് വഴി സാഹസികമായി ഇറക്കിയത്. പൊട്ടിയ പൈപ്പ് നന്നാക്കാൻ വിദഗദ്ധർ എത്തിയിട്ടുണ്ട്.
എത്രയും വേഗം അറ്റകുറ്റപണി നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു 75 കോടി 44 ലക്ഷം രൂപ ചെലവഴിച്ചു കിഫ്ബി ഫണ്ടിൽ വകയിരുത്തിയ സ്പെഷ്യാലിറ്റി ബ്ളോക്ക് കഴിഞ്ഞ ഓഗസ്റ്റ് II ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോർജായിരുന്നു അധ്യക്ഷ. അഞ്ച് നില കെട്ടിട സമുച്ചയത്തിലേക്ക് എത്തുന്ന ഡയാലിസ സ് രോഗികൾക്ക് റാംപ് സൗകര്യമില്ലെന്ന് നിർമ്മാണ വേളയിൽ തന്നെ പരാതി ഉയർന്നിരുന്നുവെങ്കിലും അധികൃതർ ഗൗനിച്ചിരുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും
പറഞ്ഞു.