Banner Ads

ജയിച്ചിട്ടും പഞ്ചാബിന് തിരിച്ചടി! ശ്രേയസ് അയ്യർക്കെതിരെ ഐപിഎൽ അധികൃതരുടെ നടപടി

2026 ഐപിഎൽ സീസണിലെ ആവേശകരമായ തുടക്കത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ് ആദ്യ വിജയം കുറിച്ചു. അരങ്ങേറ്റ താരം കോപ്പർ കോണോളിയുടെ പ്രകടനവും യുസ്‌വേന്ദ്ര ചാഹൽ ഉൾപ്പെട്ട ബൗളിംഗ് നിരയുടെ കൃത്യതയുമാണ് പഞ്ചാബിന് തുണയായത്. എന്നാൽ, മത്സരത്തിലെ സ്ലോ ഓവർ റേറ്റ് കാരണം നായകൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത് ടീമിന് തിരിച്ചടിയായി.