Banner Ads

പലസ്തീനികൾക്ക് വധശിക്ഷ; വിവാദ നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്

അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ച് ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ നൽകാനുള്ള നിയമം ഇസ്രയേൽ പാർലമെന്റ് പാസാക്കി. 62 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നെതന്യാഹു സർക്കാർ ഈ വിവാദ ബില്ല് നിയമമാക്കിയത്. 1962-ന് ശേഷം ആദ്യമായാണ് ഇസ്രയേൽ വധശിക്ഷാ നിയമം തിരികെ കൊണ്ടുവരുന്നത്. ഇത് വംശീയ വിവേചനമാണെന്നും പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിപ്പിക്കുമെന്നും മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.