Banner Ads

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ; മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശി തീർത്ഥ (15) ആണ് മരിച്ചത്. കുളത്തുമ്മൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ തീർത്ഥയെ രാത്രിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ വീട്ടുകാർ വിവരമറിയാൻ വൈകിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.