Banner Ads

നാട്ടിലേക്ക് പോകാൻ ഇനി എളുപ്പം; മസ്‌കറ്റിൽ നിന്ന് പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്

മസ്കറ്റ് : പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 5 മുതൽ ഏപ്രിൽ 30 വരെയുള്ള ഷെഡ്യൂളാണ് എയർലൈൻ പുറത്തുവിട്ടിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11:25ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 4:55ന് തിരുവനന്തപുരത്തെത്തും.

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8:10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1:20ന് കണ്ണൂരിലെത്തും. മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള നിലവിലെ സർവീസുകൾ മാറ്റമില്ലാതെ തുടരും. പ്രവാസികൾ ഏറെയുള്ള കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സർവീസുകൾ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടില്ല.