Banner Ads

കർഷകർക്ക് നേരെ ഉദ്യോഗസ്ഥന്റെ ഭീഷണി; നെല്ല് നശിപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

പാലക്കാട് : റോഡരികിൽ ഉണക്കാനിട്ട നെല്ല് നീക്കം ചെയ്തില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ച് വെള്ളമൊഴിച്ച് നശിപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി. കൊയ്തെടുത്ത നെല്ല് ശേഖരിക്കാൻ മില്ലുകാർ എത്താത്തതിനെത്തുടർന്ന് കർഷകർ വലിയ പ്രതിസന്ധിയിലാണ്.

നെല്ല് സൂക്ഷിക്കാനോ ഉണക്കാനോ സ്ഥലമില്ലാത്തതിനാലാണ് പല കർഷകരും റോഡരികിലെ സൗകര്യം ഉപയോഗിക്കുന്നത്. ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥൻ ഭീഷണി മുഴക്കിയത്. എന്നാൽ നെല്ല് നനയ്ക്കുമെന്ന ഭീഷണി അതിരുകടന്നതാണെന്ന് കർഷകർ പറയുന്നു.