Banner Ads

രഞ്ജിത്തിനെതിരെ കാരവാൻ കുരുക്ക്; തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്.

കൊച്ചി : ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച് കോടതി. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്. സംഭവം നടന്ന കാരവാൻ തിരിച്ചറിയുന്നതിനായി കസ്റ്റഡി അത്യാവശ്യമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

പോലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് ജാമ്യാപേക്ഷ സമർപ്പിച്ചത്. പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. തനിക്ക് സിനിമാ മേഖലയിലുൾപ്പെടെ നിരവധി ശത്രുക്കളുണ്ടെന്നും തന്നെ തകർക്കാനുള്ള നീക്കമാണിതെന്നും രഞ്ജിത്ത് ആരോപിച്ചു.

പരാതിക്കാരിയായ നടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയിട്ടില്ലെന്ന കാര്യം രഞ്ജിത്ത് കോടതിയിൽ ഉന്നയിച്ചു. തന്റെ ആരോഗ്യനില മോശമാണെന്നും ഒരാളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്താനുള്ള ശാരീരിക ശേഷി തനിക്കില്ലെന്നും രഞ്ജിത്ത് വാദിച്ചു.