
മലയാളി താരം സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിംഗ്സിലെ അരങ്ങേറ്റം ആരാധകരെ നിരാശയിലാഴ്ത്തി. തന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ വെറും 6 റൺസെടുത്താണ് സഞ്ജു പുറത്തായത്. കഴിഞ്ഞ ആറ് സീസണുകളിലും ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്ന സഞ്ജുവിന്റെ അപൂർവ്വ റെക്കോർഡിനും ഇതോടെ അന്ത്യമായി. സി.എസ്.കെ ഓപ്പണറായി ഇറങ്ങിയ താരത്തിന് നാന്ദ്രേ ബർഗറുടെ പന്തിൽ മറുപടിയുണ്ടായില്ല.