
കണ്ണൂർ: രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് സി.പി.ഐ രാജ്യസഭാ പാർലമെന്ററി പാർട്ടി ലീഡർ അഡ്വ: പി.സന്തോഷ് കുമാർ എം.പി.ഇടതു-ബി.ജെ.പി ഡീൽ എന്നു രാഹുൽ ഗാന്ധി പറയുന്നത് വെറും വാചകമടി മാത്രം. കേരളത്തിൽ വരുമ്പോൾ രാഹുലിന് പ്രത്യേക സിൻഡ്രോം ആണ് . കണ്ണൂർ പ്രസ് ക്ളബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംമര്യാദകെട്ട വാദം ശരിയല്ല.
ഇത്തരം വാദം ഉയർത്തുന്ന കോൺഗ്രസ് ദേശീയ നേതാക്കൾ അവഹേളിതരാകും.ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് ഇടതുപാർട്ടികളെന്ന് അവർ ഓർമ്മിക്കണം. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലവാരം രാഹുൽ ഗാന്ധിയിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. എല്ലാ കാലത്തും ബി ജെ പി യുടെ പിന്തുണ വാങ്ങി ജയിക്കുന്ന ഒരാളാണ് രമേശ് ചെന്നിത്തല. ഇത്തവണ അദ്ദേഹത്തിന്റെ നിലയും പരുങ്ങലിലാണ്.
ഒരു മത വർഗീയ വിധ്വംസക സംഘടനകളുമായുംതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു ബന്ധവുമില്ല .പോറ്റിയെ കേററിയേഎന്നു പാടുന്നവർ പോറ്റി പെറ്റമ്മയുടെ അടുത്തിരിക്കുന്നതിനെകൂടി പറയണം. കേരളത്തിൽ മൂന്നാമതും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും സന്തോഷ് കുമാർ പറഞ്ഞു . പ്രസ്ക്ളബ്പ്രസിഡൻറ് സി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, ട്രഷറർ കെ.സതീശൻ എന്നിവർ സംസാരിച്ചു