
കോഴിക്കോട്: യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് മലബാറിലെത്തും. രാവിലെ 10:30-ന് കണ്ണൂരിലെത്തുന്ന അദ്ദേഹം അവിടെ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും. സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം മാറ്റിവെച്ച പരിപാടികളാണ് ഇന്ന് നടക്കുന്നത്.
കണ്ണൂരിലെ പരിപാടികൾക്ക് ശേഷം കല്ലാച്ചിയിലും പേരാമ്പ്രയിലും നടക്കുന്ന കോർണർ മീറ്റിംഗുകളിൽ രാഹുൽ പങ്കെടുക്കും. തുടർന്ന് ബാലുശ്ശേരി മുതൽ നന്മണ്ട വരെ കോൺഗ്രസിന്റെ ‘ഗ്യാരണ്ടി ബസിൽ’ അദ്ദേഹം യാത്ര ചെയ്യും. വൈകിട്ട് കൊയിലാണ്ടിയിൽ നടക്കുന്ന റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും. രാഹുലിന്റെ സന്ദർശനം മലബാറിലെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.