കോട്ടയം: പാലായില്‍ യുവാക്കളെ ഇടിച്ചിട്ട ടോറസ് അടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി സഞ്ചരിച്ചത് എട്ട് കിലോമീറ്റർ. പാലാ ബൈപ്പാസില്‍ കഴിഞ്ഞ ദിവസം രാത്രി 11.30 യോടെയായിരുന്നു സംഭവം.വഴിയരികില്‍ സംസാരിച്ചു കൊണ്ടു നിന്ന മേവട സ്വദേശികളായ അലൻ കുര്യൻ (26), നോബി (25) എന്നിവർക്ക് നേരെ ലോറി പാഞ്ഞു വരുകയായിരുന്നു. തുടർന്ന് ലോറിക്കടിയില്‍ കുടുങ്ങിയ അലന്റെ സ്കൂട്ടറുമായി ലോറി മുന്നോട്ട് പോകുകയാരുന്നു.
എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ എറണാകുളം മരങ്ങാട്ടുപള്ളില്‍ ഒരു വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ലോറി നിന്നത്.ലോറി ഡ്രൈവർ അമിതമായ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് നൽകിയ റിപ്പോർട്ട്. അപകട സമയം ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു.ലോറിയുടെ ക്യാബിനില്‍ നിന്ന് മദ്യ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. റോഡിലുരഞ്ഞ് സ്കൂട്ടർ പൂർണമായും നശിച്ചു. ഡ്രൈവർക്കായി പൊലീസ് തെരച്ചില്‍ ഊർജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു