Banner Ads

ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ മയക്കുമരുന്ന് വൽപ്പന; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി നഗരത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ മയക്കുമരുന്ന് വൽപ്പന നടത്തിവന്ന സംഘത്തിലെ മുഖ്യകണ്ണി ഷാജി ഫെർണാണ്ടോ എന്ന ഷോൺ (44) ഉൾപ്പെടെ എട്ടുപേരെ കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടി. പിടിയിലായവരിൽ ദന്ത ഡോക്ടർ, അഭിഭാഷകൻ, ഫിസിയോ തെറാപ്പിസ്റ്റ്, ഏവിയേഷൻ വിദ്യാർത്ഥിനി എന്നിവരും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.