
കൊച്ചി : മട്ടാഞ്ചേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കരുവേലിപ്പടി സ്വദേശി കാൽവിൻ (24), തോപ്പുംപടി സ്വദേശി എൻഎസ് സൂരജ് (25) എന്നിവരാണ് മരിച്ചത്. മട്ടാഞ്ചേരി നസ്രത്ത് സ്റ്റ്യാച്ചു ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.
യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.