Banner Ads

തലയോലപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്; യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം : വെട്ടിക്കാട്ട് മുക്ക് – കാഞ്ഞിരമറ്റം റോഡിൽ വടകര തോട്ടം ജംഗ്ഷന് സമീപം അപകടം. രണ്ട് ബൈക്ക് യാത്രികർ മരിച്ചു. മറവൻതുരുത്ത് അപ്പക്കോട് സ്വദേശി സച്ചിൻ സതീശൻ (23), വൈക്കം പുളിച്ചുവട് സ്വദേശി അയാൻ ജയൻ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30ഓടെയാണ് അപകടമുണ്ടായത്.

കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അരയൻകാവിൽ നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കളുടെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

റോഡിലെ വളവിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കർ ലോറിയുടെ അടിയിലേക്ക് തെന്നി നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.