
കോഴിക്കോട് : താമരശ്ശേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ വാതിൽ തകരുകയും ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
ബസിന്റെ പിൻഭാഗത്തെ ടയറും കാറിന്റെ മുൻഭാഗത്തെ ടയറും ഇടിയുടെ ആഘാതത്തിൽ പൊട്ടിത്തെറിച്ചു. പരിക്കേറ്റ ഏഴു പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.