
ദില്ലി : എൻജിൻ തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. വിശാഖപട്ടണത്തുനിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന 6E 579 വിമാനമാണ് എമർജൻസി ലാൻഡ് ചെയ്തത്.
ഇന്ന് രാവിലെ 10:39 ഓടെ ദില്ലി വിമാനത്താവളത്തിലെ റൺവേ 28ലായിരുന്നു ലാൻഡിംഗ്. ലാൻഡിംഗിന് തൊട്ട് മുൻപായി ആയിരുന്നു സാങ്കേതിക തകരാർ തിരിച്ചറിഞ്ഞത്. ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിൽ (ATC) വിവരമറിയിക്കുകയും ലാൻഡിംഗിന് പ്രഥമ പരിഗണന നൽകുകയും ചെയ്തു.
15 വർഷമായി സർവീസ് നടത്തുന്ന ബോയിംഗ് 737 വിമാനമാണിത്. വിമാനത്തിലുണ്ടായിരുന്ന 161 യാത്രക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.