Banner Ads

രാജ്യത്ത് ഇന്ധന വില കുറച്ചു; ലോക്ഡൗൺ അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹർദീപ് പൂരി

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില നിയന്ത്രിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വൻതോതിൽ വെട്ടിക്കുറച്ചു. ഇതോടെ പെട്രോളിന് 10 രൂപയും ഡീസലിന് അതിലധികവും കുറവുണ്ടാകും. രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പൂരി വ്യക്തമാക്കി. എന്നാൽ വിമാന ഇന്ധനത്തിന് അധിക തീരുവ ഏർപ്പെടുത്തിയത് വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കാൻ കാരണമായേക്കും.