Banner Ads

എകെ ശശീന്ദ്രന്റെ തടസ്സവാദം തള്ളി; എലത്തൂരിൽ പികെ ശശീന്ദ്രൻ ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കും

കോഴിക്കോട് : കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എകെ ശശീന്ദ്രനെതിരെ ക്ലോക്ക് ചിഹ്നത്തിൽ അജിത് പവാർ വിഭാഗത്തിലെ സ്ഥാനാർത്ഥി തന്നെ മത്സരിക്കും. എൻസിപി അജിത് പവാർ വിഭാഗത്തിലെ ജില്ലാ നേതാവ് പികെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നത്തിൽ ജനവിധി തേടുന്നത്.

അജിത് പവാർ വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പികെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിക്കരുതെന്ന് എകെ ശശീന്ദ്രൻ വിഭാഗം വാദിച്ചു. എന്നാൽ വരണാധികാരി ഇത് തള്ളുകയും പികെ ശശീന്ദ്രന് ചിഹ്നം അനുവദിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് തവണയും എകെ ശശീന്ദ്രൻ എലത്തൂരിൽ മത്സരിച്ച് വിജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു. പാർട്ടി പിളർന്നതോടെ ചിഹ്നം അജിത് പവാർ വിഭാഗത്തിന് ലഭിച്ചു. ഇത്തവണ കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന ചിഹ്നത്തിലാണ് എകെ ശശീന്ദ്രൻ മത്സരിക്കുന്നത്.