Banner Ads

‘ബേപ്പൂരിൽ പോരാട്ടം രാഷ്ട്രീയ വിശ്വാസ്യത തമ്മിൽ’: കോൺഗ്രസ് ആരോപണങ്ങളെ തള്ളി മുഹമ്മദ് റിയാസ്

ബേപ്പൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ‘രാഷ്ട്രീയ വിശ്വാസ്യത’ പ്രധാന ചർച്ചാവിഷയമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ ‘ഡീൽ’ ആരോപണങ്ങളെ തള്ളിയ അദ്ദേഹം, 1991-ലെ കോലീബി സഖ്യം കണ്ട മണ്ണാണ് ബേപ്പൂരെന്നും വോട്ടർമാർക്ക് സത്യമറിയാമെന്നും വ്യക്തമാക്കി. പൗരത്വ നിയമത്തിലും മതനിരപേക്ഷതയിലും കേരള സർക്കാർ സ്വീകരിച്ച നിലപാടുകൾ വോട്ടായി മാറുമെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയുടെ ഇലക്ഷൻ എക്സ്പ്രസ്സിൽ പ്രതികരിച്ചു.