
തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ കെ വാസുകിയുടെ പേരും പേരും വിലാസവും ഉപയോഗിച്ച് വ്യാജ ഉത്തരവുണ്ടാക്കിയായിരുന്നു പ്രചാരണം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ സെക്രട്ടറി ഡിജിപിക്ക് നേരിട്ട് പരാതി നൽകി.
അവധി ഒരു മാസം വെട്ടിക്കുറച്ചു എന്ന തരത്തിലായിരുന്നു വ്യാജ ഉത്തരവ്. ഇത് വിദ്യാർത്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും വലിയ പരിഭ്രാന്തിയുണ്ടാക്കി. ബോധപൂർവം തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ അവധി ക്രമീകരണങ്ങളിൽ യാതൊരു മാറ്റവുമില്ലെന്നും മുൻ നിശ്ചയിച്ച പ്രകാരം തന്നെ അവധി തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.