Banner Ads

നാളെ മുതൽ കേരളം നനയും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽചൂടിന് ആശ്വാസമായി നാളെ മുതൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (മാർച്ച് 27) മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും നേരിയ മഴ ലഭിച്ചേക്കും.

29, 30 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ലക്ഷദ്വീപിൽ മഴയുണ്ടാകില്ല. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. മഴ ലഭിക്കുമെങ്കിലും ഉച്ചസമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചൂട് മൂലമുള്ള അസ്വസ്ഥതകളും നിർജ്ജലീകരണവും ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.