
എറണാകുളം: എടയാർ വ്യവസായ കേന്ദ്രത്തിലെ ‘സി.ജി. ലൂബ്രിക്കന്റ്സ്’ എന്ന ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിന് പിന്നാലെ കമ്പനിയിൽ വലിയ പൊട്ടിത്തെറിയുണ്ടായതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വിവരമറിഞ്ഞ് വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.