
തിരുവനന്തപുരം;സാമ്പത്തികവർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കേ, വികസന പ്രവർത്തനങ്ങൾക്കായി 1,750 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വികസന പദ്ധതികൾക്ക് ആവശ്യമായ ധനം സമാഹരിക്കാനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനവകുപ്പ് അറിയിച്ചു.
നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വലിയൊരു തുക കുടിശ്ശികയായി തീർക്കാനുള്ളതിനാലാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി മാർച്ച് 24-ഓടെ അവസാനിച്ചിരുന്നു. നിലവിൽ പുതിയ ഇ-ബില്ലുകൾ സമർപ്പിക്കാൻ അനുമതിയില്ല.