Banner Ads

ഹാർദിക്കിനെ മാറ്റണം, സൂര്യകുമാർ നായകനാകണം; മുംബൈ ഇന്ത്യൻസിനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ഐപിഎൽ 2026-ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ നായകമാറ്റം ആവശ്യപ്പെട്ട് സ്പിൻ ഇതിഹാസം ആർ. അശ്വിൻ. ലോകകപ്പ് ജേതാവായ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കാത്തത് വലിയ പോരായ്മയാണെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞു. ഹാർദിക്കിനെതിരെ ആരാധകരുടെ പ്രതിഷേധം നിലനിൽക്കെ അശ്വിന്റെ ഈ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.