Banner Ads

വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയിൽ വിജയം; സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിന് സ്റ്റേ!

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്നത് വെള്ളാപ്പള്ളി നടേശന് ആശ്വാസമായി. എന്നാൽ, അപ്പീൽ പരിഗണിക്കവെ യോഗത്തിന്റെ പ്രവർത്തനങ്ങളിൽ കോടതി അതീവ ഗൗരവകരമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

സ്റ്റേ അനുവദിച്ചുവെങ്കിലും അന്തിമ ഉത്തരവിന് വിധേയമായിരിക്കും ഇതെന്ന് കോടതി വ്യക്തമാക്കി. അപ്പീലിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി, മൂന്ന് മാസത്തിനകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു.അപ്പീൽ പരിഗണിക്കുന്ന വേളയിൽ വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്. “2000 വരെ എസ്എൻഡിപി ഭാരവാഹി സ്ഥാനത്ത് നിങ്ങൾ സുരക്ഷിതരായിരുന്നു.

എന്നാൽ 2015-ന് ശേഷമാണ് സാഹചര്യം മാറിയത് എന്ന് വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു,” എന്ന് കോടതി നിരീക്ഷിച്ചു.ഏഴ് വർഷത്തോളം എസ്എൻഡിപി യോഗത്തിന്റെ വാർഷിക ജനറൽ ബോഡി വിളിച്ചുചേർത്തില്ല എന്ന ഗുരുതരമായ വീഴ്ചയെ കോടതി ചോദ്യം ചെയ്തു. “ഇനി ഇങ്ങനെ മുന്നോട്ട് പോകാനാവില്ല. ഈ സാഹചര്യം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ല,” എന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.