Banner Ads

തിരുവല്ലയിൽ മാറ്റമില്ലാതെ മാത്യു ടി തോമസ്; വെല്ലുവിളിയുമായി യുഡിഎഫും എൻഡിഎയും

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയമായി ഏറെ നിർണ്ണായകമായ തിരുവല്ല മണ്ഡലം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. രാഷ്ട്രീയ പാർട്ടി ചിഹ്നത്തേക്കാൾ ഉപരി സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ വിശ്വാസ്യതയ്ക്ക് വോട്ടർമാർ മുൻഗണന നൽകുന്ന മണ്ഡലമെന്ന പ്രത്യേകത തിരുവല്ലയ്ക്കുണ്ട്.

2006 മുതൽ തുടർച്ചയായി ഇടതുമുന്നണിയെ പ്രതിനിധീകരിക്കുന്ന ജെഡിഎസ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് തന്നെയാണ് ഇത്തവണയും എൽഡിഎഫിനായി കളത്തിലിറങ്ങുന്നത്.

1987ൽ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം പിന്നീട് 2006, 2011, 2016, 2021 വർഷങ്ങളിലും വിജയം ആവർത്തിച്ചു. യുഡിഎഫിന്‍റെ അഡ്വ വര്‍ഗീസ് മാമ്മന്‍, എന്‍ഡിഎയുടെ അനൂപ് ആന്‍റണി എന്നിവരാണ് മാത്യു ടി തോമസിന്‍റെ ഇത്തവണത്തെ എതിരാളികള്‍.