
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രമുഖ നേതാക്കളും സിറ്റിംഗ് എം.എൽ.എമാരും ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ അതത് വരണാധികാരികൾക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പേരാവൂർ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ ഇരിട്ടി തഹസിൽദാർ(ഭൂരേഖ) മുമ്പാകെ പത്രിക സമർപ്പിച്ചത്. തലശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ തലശ്ശേരി സബ് കലക്ടർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.തളിപ്പറമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമള ടീച്ചർ തളിപ്പറമ്പ് തഹസിൽദാർ മുമ്പാകെ പത്രിക സമർപ്പിച്ചു.പയ്യന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥി ടിഐ മധുസൂദനൻ പയ്യന്നൂർ തഹസിൽദാർ മുമ്പാകെ പത്രിക സമർപ്പിച്ചു.മട്ടന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ സനോജ് LSGD ജോ ഡയറക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചു.
അഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷ് കണ്ണൂർ ഡപ്യൂട്ടി കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചു.കല്യാശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിൻ കണ്ണൂർ താലൂക്ക് സപ്ലെ ഓഫീസർ മുമ്പാകെ പത്രിക സമർപ്പിച്ചു.കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ഡപ്യൂട്ടി കലക്ടർ(LA) മുമ്പാകെ പത്രിക സമർപ്പിച്ചു.കൂത്തുപറമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി പികെ പ്രവീൺ ഇക്കണോമിക്ക് & സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു