Banner Ads

കേരളം ചുട്ടുപൊള്ളുന്നു: 11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം.

കണ്ണൂർ: കേരളത്തിൽ ഉഷ്ണതരംഗം കടുക്കുന്നു. വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും താപനില 37°C വരെ ഉയർന്നേക്കാം.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ താപനില 36°C വരെ ഉയരാൻ സാധ്യതയുണ്ട്.അമിതമായ ചൂട് സൂര്യാഘാതം (Sunstroke), സൂര്യാതപം (Sunburn), നിർജ്ജലീകരണം (Dehydration) തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. പരമാവധി ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ ഉപയോഗിക്കുന്നതും കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതും ഉചിതമാണ്.