Banner Ads

എഴുപുന്നയിൽ മദ്യലഹരിയിൽ സംഘർഷം; യുവാവ് കുത്തേറ്റു മരിച്ചു.

ആലപ്പുഴ: എഴുപുന്നയിൽ ബാറിന് പുറത്തുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊച്ചി കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപുന്നയിൽ ബാറിന് പുറത്തുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊച്ചി കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാറിന് പുറത്ത് ഒരു സംഘം ആളുകൾ തമ്മിൽ വാക്കുതർക്കവും അടിപിടിയും നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലേക്ക് ചെന്ന നിതിനും സംഘർഷത്തിന്റെ ഭാഗമായി.അടിപിടിക്കിടെ നിതിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സംഘർഷത്തിന് ശേഷം ഒരാൾ ബാറിന് പുറത്ത് വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.

പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും നിതിൻ മരണപ്പെട്ടിരുന്നു.കസ്റ്റഡിയിലുള്ള നാലുപേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മദ്യലഹരിയിലുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണോ അതോ മറ്റ് മുൻവൈരാഗ്യമുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.