Banner Ads

ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ തീപിടുത്തം; സിറ്റി ഫോൺസ് മൊബൈൽ കട പൂർണ്ണമായും കത്തിനശിച്ചു

കോട്ടയം :ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ തീപിടുത്തം,സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഫോൺസിനാണ് തീ പടർന്ന് പിടിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീ പിടുത്തം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നത്.തീ പടർന്നു പിടിക്കുന്ന വിവരം സമീപവാസികളാണ് ആദ്യം പോലീസിൽ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. ടൗണിൽ മൊബൈൽ ഷോപ്പ് തീപ്പിടിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റ് ഫൈബർ കേബിൾ കത്തിയതിനാൽ ഏറ്റുമാനൂർ ടൗൺ അമ്മൻകോവിൽ റോഡ്, പേരൂർ റോഡ് വിമല ജംഗ്ഷൻ, നീണ്ടൂർറോഡ്, അതിരമ്പുഴ റോഡ്, തവളകുഴി, പാലാ റോഡ് പുന്നതുറാ അയർകുന്നം റോഡ് ഭാഗങ്ങളിൽ ഏഷ്യാനെറ്റ് ഇന്റർനെറ്റ് കേബിൾ ടിവി പ്രവർത്തനം തടസ്സപെട്ടിട്ടുണ്ട്