
ദുബായ് : ദുബായിൽ സർക്കാർ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 19 വ്യാഴാഴ്ച മുതൽ അവധി ആരംഭിക്കുമെന്ന് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി അറിയിച്ചു.
റമദാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം എത്തുന്ന ഈദ്-ഉൽ-ഫിത്തർ ആഘോഷങ്ങൾക്കായി സർക്കാർ മേഖലയിലെ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും. പ്രവാസികൾക്കും സ്വദേശികൾക്കും പെരുന്നാൾ ആഘോഷങ്ങൾക്കായി ഈ നീണ്ട അവധി സൗകര്യപ്രദമാകും.