തൃശൂര്‍ : തൃശൂര്‍ പൂരം കലക്കിയതിനെ കുറിച്ചുള്ള എ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സര്‍ക്കാരിന് നൽകും. പ്രത്യേകിച്ച് ആര്‍ക്കെതിരെയും നടപടിക്ക് അഭിപ്രായം ഇല്ലാത്ത റിപ്പോര്‍ട്ടായതിനാല്‍ ഡി ജി പിയുടെ സന്ദേശത്തോടൊപ്പം ആയിരിക്കും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമർപ്പിക്കുക.
റിപ്പോര്‍ട്ട് സ്വീകരിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാകും. പൂരം കലക്കിയതിൽ അട്ടിമറിയോ ബാഹ്യ ഘടകങ്ങൾ ഇല്ലെന്നാണ് എ ഡി ജി പി നൽകിയ റിപ്പോര്‍ട്ടിൽ ഉള്ളത്. ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ച ഇല്ലാത്തതിനാല്‍ പ്രത്യേക അഭിപ്രായവും റിപ്പോര്‍ട്ടിലില്ല. പൂരത്തിന് തടസ്സമുണ്ടായതിൽ ദേവസ്വങ്ങളുടെ പങ്കും പ്രത്യേകം പരാമർശിക്കുന്നുണ്ട്.