Banner Ads

ഒരു തമിഴനെ പ്രധാനമന്ത്രിയാക്കാൻ രാജ്യം തയാറാകണം ; കമല്‍ഹാസൻ

ചെന്നൈ :  നടനും മക്കള്‍ നീതി മയ്യം പാർട്ടി നേതാവുമായ കമല്‍ഹാസൻ ഒരു തമിഴനെ പ്രധാനമന്ത്രിയാക്കാൻ രാജ്യം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിയുടെ രണ്ടാം പൊതുസമിതി യോഗത്തിലാണ് കമല്‍ഹാസൻ ഇക്കാര്യം പറഞ്ഞത്. പ്രാതിനിധ്യവും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനാണ് ഇന്ത്യയുടെ പാർലമെന്ററി സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വിവാദപരമാണ്, കാരണം ഇത് മെച്ചപ്പെട്ട ഭരണത്തിലേക്കോ സ്ഥിരതയിലേക്കോ നയിച്ചേക്കില്ല. വാസ്തവത്തിൽ, രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ഇന്ത്യയുടെ ജനാധിപത്യ ഘടനയിൽ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

തമിഴന് പ്രധാനമന്ത്രിയാകാൻ സാധിക്കുമോ? രാജ്യം അതിന് തയ്യാറാകണം.  ജനക്കൂട്ടമുണ്ടാക്കി നമ്മുടെ നേതാവ് ഇത്ര വലിയ മഹാനാണെന്ന് പറയരുത്.  ആൾക്കൂട്ടം എത്ര വലിയതാണെന്ന് കാണിക്കുക.  2026ലെ തിരഞ്ഞെടുപ്പിലേക്കാണ് നമ്മള്‍ അടുക്കുന്നത്. അതിനായുള്ള സംവിധാനം ഒരുക്കുകയാണ് വേണ്ടത്.  വീണ്ടും സിനിമയിലേക്ക് പോയെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്.  ആരും മുഴുവൻ സമയ രാഷ്‌ട്രീയക്കാരല്ല.  കിട്ടുന്ന സമയം കൃത്യമായി പ്രവർത്തിച്ചാല്‍ മതി കമല്‍ഹാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *