
എറണാകുളം : എറണാകുളം വടക്കൻ പറവൂരിൽ കാർ പുഴയിലേക്ക് വീണു. തട്ടുകടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. എടവനക്കാട് സ്വദേശി സഞ്ചരിച്ച വാഹനമാണ് പുഴയിലേക്ക് വീണത്. ഡ്രൈവർ കാർ പുറകിലേക്ക് എടുക്കുന്നതിനിടെ മറ്റൊരു വാഹനം വരികയും അത് വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് കാർ പുഴയിലേക്ക് മറിയുകയുമായിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് കാര്യമായ പരിക്കുകളില്ല. പുഴയിൽ വീണ കാർ ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.