Banner Ads

പഞ്ചാബിലെ ഐസ് ഫാക്ടറിയില്‍ അമോണിയ വാതകച്ചോര്‍ച്ച; സംഭവത്തിൽ ഒരാൾ മരിച്ചു

പഞ്ചാബിലെ ഐസ് ഫാക്ടറിയില്‍ അമോണിയ വാതകച്ചോർച്ച ഒരാള്‍ മരിച്ചു.
ശനിയാഴ്ചയായിരുന്നു സംഭവം.സംഭവത്തിന് പിന്നാലെ,രക്ഷാപ്രവർത്തനത്തിനായ് ഫയർ ടെൻഡറുകളും ആംബുലൻസുകളും സ്ഥലത്തെത്തി . ആറ് പേരെയാണ് ഫാക്ടറിക്കുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.അതേസമയം വാതക ചോർച്ചയുടെ ഫലങ്ങള്‍ ഒരു കിലോമീറ്ററിലധികം അനുഭവപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് ശ്വാസ തടസ്സം അടക്കം അനുഭവപ്പെട്ടു. സംഭവത്തിന് പിന്നാലെ പൊലീസ് ഫാക്ടറി സീല്‍ ചെയ്തിട്ടുണ്ട്. മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *